Vilakkumadathinu Thilakkameri

Vilakkamadathinu Thilakkameri

തമിഴ്‌നാട് സേലത്തുനിന്നും പാർത്ഥസാരഥിയും സംഘവും നടത്തിയ സേവന പ്രവർത്തനത്തിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വിളക്കുമാടത്തിനും തിളക്കമേറി.

കരിപിടിച്ച പിച്ചള പൊതിഞ്ഞ വിളക്കുമാടം വൃത്തിയാക്കി. രണ്ടുദിവസം കൊണ്ടാണ് സ്ത്രീകളടക്കം 15 അംഗ സംഘം ക്ഷേത്രത്തിലെ വിളക്കുമാടത്തിലെ കട്ടിപിടിച്ചിരുന്ന, എണ്ണ കലർന്ന അഴുക്കുകൾ പ്രത്യേകം സോപ്പ് പൊടി ഉപയോഗിച്ച് കഴുകിത്തുടച്ച് വൃത്തിയാക്കിയത്. പൂർണത്രയീശ ക്ഷേത്രത്തിൽ പ്രസിദ്ധമായ എട്ടുദിവസത്തെ വൃശ്ചികോത്സവം ഡിസംബർ ഒൻപതിന് കൊടിയേറുകയാണ്.

അതിന് മുന്നോടിയായിട്ടാണ് വിളക്കുമാടം ഭംഗിയാക്കിയത്. ബാക്കിയുള്ള കുറേ ഭാഗം ദേവസ്വം ജീവനക്കാർ ചേർന്ന് കഴുകി വൃത്തിയാക്കുന്നുണ്ട്. ഏഴായിരത്തിലേറെ ചുറ്റുവിളക്കുകൾ ഉള്ളതാണ് പൂർണത്രയിശ ക്ഷേത്ര ത്തിലെ വിളക്കുമാടം.




 
Vilakkumadathinu Thilakkameri
Scroll to top